Breaking News

കണ്ടക്ടറെ പോക്‌സോ കേസില്‍ കുടുക്കി ; ആലക്കോട് ,തളിപ്പറമ്പ് മേഖലയില്‍ സ്വകാര്യ ബസ്സ് പണിമുടക്ക്


ആലക്കോട് : കണ്ടക്ടറെ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ആലക്കോട് ,തളിപ്പറമ്പ് മേഖലയില്‍  സ്വകാര്യ ബസ്സ് പണിമുടക്ക്.

കഴിഞ്ഞദിവസമാണ്  വിദ്യാർത്ഥിനിയുടെ ശരീശത്തിൽ സ്പർശിച്ചു എന്ന  കേസിൽ  തളിപ്പറമ്പ് ആലക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്റെ  പോക്സോ നിയമപ്രകാരം തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്.  


തങ്ങളുടെ സഹപ്രവർത്തകനെ കള്ളക്കേസിൽ കിടക്കിയതാണെന്നും ബസ്സിൽ ടിക്കറ്റ് മുറിച്ചു കൊണ്ടിരിക്കെ കൊടും കുറ്റവാളിയെ പോലെയാണ് കൊണ്ടു പോയത്, തെറ്റു ചെയ്യാത്ത ഒരു വ്യക്തിയും ക്രൂശിക്കപ്പെടാൻ പാടില്ല,  തങ്ങൾ ചെയ്യുന്ന തൊഴിലിൽ യാതൊരു സംരക്ഷണവും കിട്ടുന്നില്ല,  ഇക്കാര്യത്തിൽ ഈ യുവാവ് നിരപരാധിയാണ് വർഷങ്ങളായി കണ്ടക്ടറായി ജോലി ചെയ്യുന്ന ഈയാളുടെ  ഭാഗത്തു നിന്നും ഒരിക്കലും ഉത്തരത്തിലുള്ള പ്രവർത്തി ഉണ്ടാവുകയില്ല,  സഹപ്രവർത്തകന് നീതി കിട്ടുന്നതുവരെ തങ്ങൾ  തൊഴിൽ ബഹിഷ്കരിക്കും തുടങ്ങിയ കാര്യങ്ങളാണ് ബസ് തൊഴിലാളികൾ ഉന്നയിക്കുന്നത്.

 

അതേസമയം  ബസ്സുകൾ പണിമുടക്കുന്നത് അറിയാതെ ഒട്ടേറെ യാത്രക്കാരാണ്  വിവിധ  സ്റ്റോപ്പുകളിൽ രാവിലെ മുതൽ  വാഹനങ്ങൾക്കായി കാത്തിരുന്നത്. നിലവിൽ കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്

No comments