Breaking News

വിറകെടുത്തുകൊണ്ടുപോയത് ചോദ്യം ചെയ്ത വീട്ടമ്മക്ക് മർദ്ദനമേറ്റതായി പരാതി ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ: റോഡരികിൽ കൂട്ടിവെച്ച വിറക് എടുത്തു കൊണ്ടുപോയത് ചോദിച്ച വീട്ടമ്മയെ അടിച്ച് പരിക്കേൽപ്പിച്ചതായി പരാതി 

കമ്പല്ലൂരിലെ രാഘവന്റെ ഭാര്യ തമ്പായിയുടേതാണ് പരാതി. കഴിഞ്ഞ ദിവസം തമ്പായിയുടെ വീട്ടുമുറ്റത്ത് റോഡരികിൽ കൂട്ടിവെച്ച വിറക് അജയകുമാറിന്റെ വീട്ടുകാർ എടുത്തുകൊണ്ടുപോയിരുന്നുവത്രെ. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ അജയകുമാർ തമ്പായിയെ വഴിയിൽ തടഞ്ഞുനിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തലക്കടിച്ച് പരിക്കേൽപ്പിച്ചു എന്നതാണ് പരാതി. തമ്പായിയുടെ പരാതിയിൽ അജയകുമാറിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.

No comments