Breaking News

യുവാവിന്റെ കൈ വിരൽ കടിച്ചു പറിച്ച വീട്ടമ്മക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : പറമ്പിൽ കൊത്തി വെച്ച് വിറക് കൊണ്ടുപോയ വിരോധത്തിന് യുവാവിന്റെ വിരൽ കടിച്ചു പറിച്ചു.

സംഭവുമായി ബന്ധപ്പെട്ട് സ്ത്രീക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു.കമ്പല്ലൂർ പുതിയ പുരയിൽ ഹൗസിൽ അജയ് ബാബുവിൻറെ ഇടത് ചൂണ്ടുവിരലാണ് കടിച്ചു മുറിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാരിക്കാരിലെ തമ്പായിക്കെതിരെയാണ് കേസ്.അജയ് ബാബുവും ഭാര്യയും തമ്പായിയുടെ സഹോദരിയുടെ പറമ്പിൽ വിറക് ശേഖരിച്ചു വെച്ചിരുന്നു.ഇത് കൊണ്ടുപോയ വിരോധത്തിനാണ് അജയ് ബാബുവിനെ ആക്രമിച്ചത്.വിറകു കഷണം കൊണ്ട് അടിച്ചു പരിക്കേൽക്കുകയും ചെയ്തു.നിലത്തു തള്ളിയിട്ട് മർദ്ദിച്ചതായും പരാതിയിലുണ്ട് റോഡിൽ തടഞ്ഞിട്ടാണ് കൈവിരൽ കടിച്ചു മുറിച്ചത്.

അതേസമയം പറമ്പിൽ കൂട്ടിയിട്ട് വിറക് എടുത്തുകൊണ്ടു പോയതിനെ ചോദ്യം ചെയ്തതിന് മർദ്ദിച്ചതായി കമ്പല്ലൂരിലെ തമ്പായി (62) യുടെ പരാതിയിൽ കമ്പല്ലൂരിലെ അജയ്ക്കെതിരെയും  ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു.

തമ്പായി പറമ്പിൽ ശേഖരിച്ച വിറക് അജയകുമാറിന്റെ വീട്ടുകാർ എടുത്തു കൊണ്ടുപോയെന്നാണ് പരാതി.

No comments