Breaking News

പറമ്പ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ഡിസംബര്‍ 24 മുതല്‍ 31 വരെ


പറമ്പ: ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സ്വാമി ഉദിത് ചൈതന്യ നേതൃത്വം നല്‍കുന്ന ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിന് ഒരുക്കങ്ങളാകുന്നു. ഡിസംബര്‍ 23 മുതല്‍ 31 വരെ നടക്കുന്ന യജ്ഞത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വൈവിധ്യങ്ങളായ പരിപാടികളും നടക്കും.23 ന് രാവിലെ 7.30 ന് ഏകാക്ഷരീ മഹാഗണപതിഹോമം, സമൂഹ പ്രാര്‍ഥന എന്നിവ നടക്കും. 24 ന് 10 ന് പറമ്പ മുത്തപ്പന്‍ മടപ്പുരയില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. 3.30 ന് വെള്ളരിക്കുണ്ടില്‍ നിന്ന് തുറന്ന വാഹനത്തില്‍ യജ്ഞാചാര്യന്‍ സ്വാമി ഉദിത്‌ചൈതന്യയെ ക്ഷേത്രത്തിലേക്ക് വരവേല്‍ക്കും. 5 ന് യജ്ഞവേദിയില്‍ ശ്രീകൃഷ്ണ വിഗ്രഹ പ്രതിഷ്ഠ നടക്കും. 5.30 ന് നടക്കുന്ന സാംസ്‌കാരിക സദസ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലന്‍ എംഎല്‍എ മുഖ്യാതിഥിയാകും. യജ്ഞസമിതി ചെയര്‍മാന്‍ കെ.ദാമോദരന്‍ ആര്‍ക്കിടെക്ട് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സ്വാമി ഉദിത് ചൈതന്യയുടെ സപ്താഹമാഹാത്മ്യ പ്രഭാഷണം. 25 മുതല്‍ ഭാഗവത പാരായണവും പ്രഭാഷണവും. 25 ന് വൈകിട്ട് 5 ന് ലിമിജ ബിന്ദുരാജിന്റെ നേതൃത്വത്തില്‍ വാഗേയ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഡാന്‍സിലെ വിദ്യാര്‍ഥികളുടെ ഭരതനാട്യം അരങ്ങേറ്റം. 26 ന് വൈകിട്ട് 5 ന് കര്‍ഷക സംഗമം, 27 ന് 5 ന് മാതൃസംഗമം, 28 ന് വൈകിട്ട് ശീകൃഷ്ണാവതാരം, കംസവധം എന്നിവയുടെ ദൃശ്യാവിഷ്‌കാരം, 5 ന് ഗുരുവന്ദനം എന്നിവയുണ്ടാകും. 29ന് ഉച്ചതിരിഞ്ഞ് തൈക്കാട്ട് മുത്തപ്പന്‍ മടപ്പുരയില്‍ നിന്ന് രുഗ്മിണീ സ്വയംവര ഘോഷയാത്ര, രുഗ്മിണീ സ്വയംവരത്തിന്റെ ദൃശ്യാവിഷ്‌കാരം എന്നിവയുണ്ടാകും. 30ന് ശ്രീകൃഷ്ണ കുചേല പുനഃസമാഗമത്തിന്റെ ദൃശ്യാവിഷ്‌കാരം, 5 ന് യുവജന വിദ്യാര്‍ഥി സംഗമം എന്നിവയുണ്ടാകും. 31 ന് സമാപന ദിനത്തില്‍ കിടപ്പുരോഗികള്‍ക്കുള്ള സഹായവിതരണവും നടക്കും. സപ്താഹ യജ്ഞത്തോടനുബന്ധിച്ച് യജ്ഞവേദിയുടെ കാല്‍നാട്ടുകര്‍മം 30 ന് 11 ന് മുന്‍ കലക്ടര്‍ ഡോ. പി.കെ.ജയശ്രീ നിര്‍വഹിക്കും.

No comments