Breaking News

ഇത്തവണ ബേക്കൽ ബീച്ച് ഫെസ്റ്റിലെത്തും ഡ്രംസ് മാന്ത്രികൻ ശിവമണി


വിഖ്യാത പിന്നണിഗായകരായ കെ.എസ്.ചിത്രയും എം.ജി.ശ്രീകുമാറും വാദ്യ താള മാന്ത്രികന്‍ ശിവമണിയും ഉള്‍പ്പെടെയുള്ള ദേശീയ സംഗീത പ്രതിഭകള്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ബേക്കല്‍ ഫെസ്റ്റ് രണ്ടാം പതിപ്പില്‍ വിവിധ ദിവസങ്ങളില്‍ സംഗീതവിരുന്നൊരുക്കും. ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്ന സംഘാടക സമിതി നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ചെയര്‍മാന്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിലെ പ്രധാന സാംസ്‌കാരിക പരിപാടികള്‍ വിശദീകരിച്ചു. ദീപാലങ്കാരം, കരിമരുന്ന് പ്രയോഗം എന്നിവ ഉത്സവത്തിന് മാറ്റു കൂട്ടും. അലങ്കരിച്ച കവാടം ഒരുക്കും. വിപുലമായ പാര്‍ക്കിംഗ് സൗകര്യമുണ്ടാകും. ചിത്താരി മുതല്‍ ബേക്കല്‍ ജംഗ്ഷന്‍ വരെ ദീപാലങ്കാരം വ്യാപാരി വ്യവസായികളുടെ സഹകരണത്തോടെ ഒരുക്കും. ടിക്കറ്റ് വില്പനയിലൂടെ ബേക്കല്‍ ഫെസ്റ്റിന് ആവശ്യമായ ധനസമാഹരണം നടത്തും.

No comments