Breaking News

നവ കേരള സദസ്സ് ; കാഞ്ഞങ്ങാട് മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു; ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട്: നവ കേരള സദസ്സ് കാഞ്ഞങ്ങാട് മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു. കാഞ്ഞങ്ങാട് പി.ഡബ്‌ള്യു.ഡി റസ്റ്റ് ഹൗസില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന കാഞ്ഞങ്ങാട് മണ്ഡലം നവ കേരള സദസ്സ് നവംബര്‍ 19ന് വൈകീട്ട് മൂന്ന് മണി മുതല്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കും. സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായ വി.കെ.രാജന്‍, എം.രാഘവന്‍, സ്റ്റേറ്റ് ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ പി.സി ജയരാജന്‍, കാഞ്ഞങ്ങാട് പൊതുമരാമത്ത് എക്‌സി.എഞ്ചിനീയര്‍ സജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പബ്ലിസിറ്റി കണ്‍വീനര്‍ മധു കരിമ്പില്‍ സ്വാഗതവും കലാ വിഭാഗം കണ്‍വീനര്‍ രമേശന്‍ കോളിക്കര നന്ദിയും പറഞ്ഞു.

No comments