ബി ജെ പി - എൻ ഡി എ കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ ജനപഞ്ചായത്ത് പരിപാടി സംഘടിപ്പിച്ചു
പരപ്പ : ബി ജെ പി -എൻ ഡി എ കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ ജനപഞ്ചായത്ത് പരിപാടി സംഘടിപ്പിച്ചു. ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കിവരുന്ന അഭൂതപൂർവ്വമായ വികസനപദ്ധതികളെ സംബന്ധിച്ച് ജനങ്ങളുമായി സംവദിക്കുവാനും വിശദീകരിക്കുന്നതിനും ഉദ്ദേശിച്ച് സംഘടിപ്പിച്ച പരിപാടി ബി ജെ പി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉൽഘാടനം ചെയ്തു.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ലോക ശ്രദ്ധ നേടുന്നതരത്തിലുള്ള വൻ വികസന പദ്ധതികളാണ് രാജ്യത്ത് നടന്നു വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി ജെ പി ജില്ലാ സെൽ കോ ഓർഡിനേറ്റർ ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ബി ജെ പി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എസ് കെ ചന്ദ്രൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് ബി ജെ പി ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രമോദ് വർണ്ണം, അഡ്വ. കെ രാജഗോപാൽ, ബി ഡി ജെ.എസ് ജില്ലാ ജന:സെക്രട്ടറി കെ കെ നാരായണൻ ,ബി ജെ പി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻറ് വിനീത് മുണ്ടമാണി, ജന സെക്രട്ടറി ശ്രീജിത്ത് പറക്കളായി,എന്നിവർ സംസാരിച്ചു.
No comments