പയ്യന്നൂരിൽ വൻ കവർച്ച; 20 പവനും 20000 രൂപയും മോഷണം പോയി
പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഇരുപതിനായിരത്തോളം രൂപയും മോഷണം പോയി. പയ്യന്നൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം ചേരിക്കല്‍ മുക്കിലെ പൂര്‍ണ്ണിമ സുനില്‍കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി മക്കളുമൊത്ത് പൂര്‍ണ്ണിമ തിങ്കളാഴ്ച തലശ്ശേരിയിലെ ബന്ധു വീട്ടില്‍ പോയതായിരുന്നു. ബുധനാഴ്ച വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ 12 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും ഇരുപതിനായിരം രൂപയുമാണ് കവര്‍ന്നത്. വീടിനകത്തെ അലമാരകള്‍ തകര്‍ത്ത നിലയിലാണ്. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ എസ്.ഐ എം.വി ഷീജു അന്വേഷണമരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.
No comments