സൈബർ വോളണ്ടിയർ ആകാൻ നിങ്ങൾക്കും അവസരം ഇപ്പോൾ അപേക്ഷിക്കു ..
കാസർഗോഡ് : www.cybercrime.gov.in എന്ന വെബ്സൈറ്റിൽ സൈബർ വോളണ്ടിയർ എന്ന വിഭാഗത്തിൽ "Register As a Volunteer" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. "Cyber Awareness Promoter " എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, തിരിച്ചറിയൽ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമർപ്പിക്കണം. രജിസ്ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല.
തിരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയർമാർക്ക് പരിശീലനം നൽകിയ ശേഷം സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും സൈബർ സുരക്ഷാ അവബോധം പകരാൻ ഇവരുടെ സേവനം വിനിയോഗിക്കും.
No comments