കാസർകോട് കുഴൽപ്പണവേട്ട; ഏഴുലക്ഷവുമായി 2 പേർ അറസ്റ്റിൽ
കാസര്‍കോട് രണ്ടു സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഏഴുലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കാസര്‍കോട്, തളങ്കര സ്വദേശി പി.എ.ബിലാല്‍ (40), ബാഡൂര്‍, കന്തല്‍ സ്വദേശി ദര്‍ഹാ ഹൗസിലെ അബ്ദുല്‍ റഹ്‌മാന്‍.ഡി (47) എന്നിവരെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.അജിത്ത് കുമാറും സംഘവും വ്യാഴാഴ്ച്ച രാവിലെ അറസ്റ്റു ചെയ്തത്. അബ്ദുല്‍ റഹ്‌മാനെ നെല്ലിക്കുന്ന് റോഡിലെ ഗീതാ ടാക്കീസ് ജംഗ്ഷനു മുന്നില്‍ വച്ചാണ് പിടികൂടിയത്. ആര്‍ക്കോ നല്‍കാനായി കരുതിയിരുന്ന 3.08.000 രൂപ പിടികൂടിയതായി പൊലീസ് പറഞ്ഞു. പള്ളിക്കാലിലെ ബിലാലിനെ തായലങ്ങാടിയിലെ ഒരു എ.ടി.എമ്മിനു സമീപത്തു നിന്നു നാലുലക്ഷം രൂപയുമായാണ് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടിയത്. ഇയാളുടെ കൈവശം ആറുലക്ഷം രൂപ ഉണ്ടായിരുന്നുവെന്നും രണ്ടുലക്ഷം രൂപ ആരുടെയോ അക്കൗണ്ടിലേയ്ക്ക് നിക്ഷേപിച്ചതായും പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച അന്വേഷണം തുടരുന്നതായി കൂട്ടിച്ചേര്‍ത്തു.
No comments