Breaking News

ചീമേനി തുറന്ന ജയിലിൽ സാഹിത്യകളരി എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു


ചീമേനി: കേരള സർക്കാറിന്റെ ഭരണഭാഷ  വാരാഘോഷത്തോടനുബന്ധിച്ചു  ഭരണ ഭാഷാ പോഷണത്തിനുള്ള പ്രഭാഷണവും  അന്തേവാസികളുടെ സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാഹിത്യ കളരിയും  സംഘടിപ്പിച്ചു.

 സാഹിത്യ കളരി എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയും സംസ്കാരവും എന്ന വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മറ്റി ചെയർമാനും കില ഫാക്കൽറ്റി മെമ്പറുമായ വി.കെ സുരേഷ് ബാബു പ്രഭാഷണം നടത്തി.

ജയിൽ സൂപ്രണ്ട് ആർ. സാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രൊബേഷൻ ഓഫീസർ ബിജു.പി, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി തുറന്ന ജയിൽ  ജോയിന്റ് സൂപ്രണ്ട് എൻ.ഗിരീഷ് കുമാർ  അസിസ്റ്റന്റ് സൂപ്രണ്ട് സജീഷ് പി.വി. എന്നിവർ സംസാരിച്ചു

എഴുത്തുകാരൻ അനീഷ് വങ്ങാട്ട്  കഥാരചനാ പരിശീലനവും കേന്ദ്ര സർവ്വകലാശാല മലയാളം വിഭാഗം ഗവേഷക വിദ്യാർത്ഥി നൗഫീറ. എം.എ, കഥാലോകം എന്ന ചർച്ചാ ക്ലാസ്സും നടത്തി.  അന്തേവാസികൾക്കായുള്ള സാഹിത്യ രചനാ ശില്പ ശാല എഴുത്ത് കാരൻ സി ജോ എം ജോസ് ,കവി വിനോദ് ആലന്തട്ട, സുജീഷ് പിലിക്കോട്, എന്നിവർ കൈകാര്യം ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ടുമാരായ രാജീവൻ. കെ, അനിൽ ബോസ് ടി,  പ്രകാശൻ.പി.എൻ, ബാസ്റ്റിൻ ബോസ്കോ , പ്രിസൺ ഓഫീസർ ഷൈജു പി.എസ്. 

ഡെപ്യൂട്ടി പ്രിസൺ ഓഫീസർ  പത്മകുമാർ ബാബു അസിസ്റ്റന്റ് പ്രിസൺ ഓഫീസർ മാരായ ഷിബു, പ്രവീൺ  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments