ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ ഗെയിംസ് ; ബാനം ഗവ.ഹൈസ്‌കൂൾ ഖൊ ഖൊ ഓവറോൾ ചാമ്പ്യന്മാർ
മടിക്കൈ: ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ ഗെയിംസ് ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ ബാനം ഗവ.ഹൈസ്‌കൂൾ ജേതാക്കൾ. ജൂനിയർ പെൺകുട്ടികൾ, സബ്ജൂനിയർ ആൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ ജേതാക്കളും, ജൂനിയർ വിഭാഗം ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനക്കാരുമായാണ് ബാനം ഓവറോൾ ജേതാക്കളായത്. ജൂനിയർ പെൺകുട്ടികളിൽ കാഞ്ഞങ്ങാട് ലിസ്റ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്‌കൂളിനേയും സബ്ജൂനിയർ ആൺകുട്ടികളിൽ ജി.വി.എച്ച്.എസ്.എസ് മടിക്കൈ സെക്കന്റിനെയുമാണ് പരാജയപ്പെടുത്തിയത്. ജൂനിയർ ആൺകുട്ടികളിൽ ഫൈനലിൽ ജി.വി.എച്ച്.എസ്.എസ് മടിക്കൈ സെക്കന്റിനോട് പരാജയപ്പെടുകയായിരുന്നു.
No comments