ചായ്യോത്ത് നവകല ഓഫീസ് ഉൽഘാടനവും സാംസ്ക്കാരിക സദസും നടന്നു
ചായ്യോത്ത്: ചായ്യോത്ത് നവ കല ഓഫിസ് ഉദ്ഘാടനവും സാംസ്ക്കാരിക സദസും നടത്തി. ഓഫിസിന്റെ ഉദ്ഘാടനം രക്ഷാധികാരി ടി.ദാമോദരൻ മാസ്റ്ററും സാംസ്ക്കാരിക സദസ്സ് ചായ്യോത്ത് അൽഫോൻസ ദേവാലയം വികാരി ഫാദർ ലൂയി മരിയാ ദാസും എന്നിവരും നിർവ്വഹിച്ചു നാടക-സിനിമാ നടൻ മുഹമ്മദ് പേരാമ്പ്ര സാംസ്ക്കാരിക പ്രഭാഷണം നടത്തി. കെ.കുമാരൻ ഷൈജമ്മ ബെന്നി. പി. ധന്യ.പി. ബാബുരാജൻ. സി.ബിജു എന്നിവർ സംസാരിച്ചു. പഴയ കാല നാടക നടൻമാരായ എം.കെ. പണിക്കർ തമ്പാൻ കുന്നുംകൈ എന്നിവരെ മുഹമ്മദ് പേരാമ്പ്ര ആദരിച്ചു. ടി.വി.രത്നാകരൻ അധ്യക്ഷനായി. നികേഷ് മാനുരി സ്വാഗതവും കെ.വി.ശശിധരൻ നന്ദിയും പറഞ്ഞു. അന്നൂർ കുടുംബവേദി യുടെ തലൈപ്പ് സെയ്തികൾ , ആക്ടേഴ്സ് ഉദിനൂരിന്റെ ഗ്വാളിമുഖ എന്നി നാടകങ്ങൾ അരങ്ങേറി. തുടർന്ന് ചായ്യോത്ത് പ്രാദേശിക വനിതാ കൂട്ടായ്മയുടെ കൈ കൊട്ടിക്കളി. തിരുവാതിര , ഒപ്പന , എന്നിവയും നടന്നു.
No comments