ചിറ്റാരിക്കാൽ ഉപജില്ലാ സ്ക്കൂൾ കലോത്സവം ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു
വെള്ളരിക്കുണ്ട് : ചിറ്റാരിക്കാൽ ഉപജില്ലാ സ്ക്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷനായി. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മോഹൻ , ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഫിലോമിന ആക്കാട്ട്, പി.സി. ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അന്നമ്മ മാത്യു, ജോസ് കുത്തിയതോട്ടിൽ, പഞ്ചായത്തംഗങ്ങളായ പി.വി.സതീദേവി, ജിജീ പുതിയ പറമ്പിൽ , എം.വി. ലിജിന , എ.ഇ.ഒ എം.ടി. ഉഷാകുമാരി , കെ.പി. ബൈജു , കെ.വി.രവി , ടി.വി.ഗിരീഷ്, ജമീലാ കോളിയാത്ത് തുടങ്ങിയവർ സംസാരിച്ചു.
No comments