Breaking News

ചിറ്റാരിക്കാലിൽ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് യാഥാർഥ്യമാക്കണം: വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ്


ചിറ്റാരിക്കാൽ: കേരള സർക്കാറിന്റെ സപ്ലൈക്കോയുടെ നേതൃത്വത്തിൽ നടത്തുന്ന സപ്ലൈക്കോ സൂപ്പർമാർക്കറ്റിന്റെ പുതിയ ശാഖ ചിറ്റാരിക്കാലിൽ തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചു.

വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലിന് നിവേദനം കൊടുത്തിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഇന്നലെ കാഞ്ഞങ്ങാട് സപ്ലൈക്കോ ഡിപ്പോ മാനേജർ എ കെ പി ചന്ദ്രശേഖരൻ  സൂപ്പർമാർകെറ്റിനു ആവശ്യമായ റൂമുകളും മറ്റ് സൗകര്യങ്ങളും സന്ദർശിച്ച് ബോധ്യപ്പെട്ടു.

അദ്ദേഹത്തോടൊപ്പം ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജോസഫ് മുത്തോലിൽ, സിപിഐ ചിറ്റാരിക്കാൽ ബ്രാഞ്ച് സെക്രട്ടറി ജോണി താന്നിക്കലും, വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ ഗ്രൂപ്പ്‌ അഡ്മിൻ ഷിജിത്ത് കുഴുവേലിലും, ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി മുൻ വൈസ് ചെയർമാൻ പി എ സെബാസ്റ്റ്യൻ പൂവത്താനിക്കലും, കുട്ടിച്ചൻ മുണ്ടമറ്റത്തിലും, റോഷൻ എഴുത്തുപുരക്കലും ഉണ്ടായിരുന്നു.


സൂപ്പർമാർക്കറ്റ് തുടങ്ങാൻ ആവശ്യമായ നടപടികൾ എത്രയും വേഗം ആരംഭിക്കാമെന്നു , സൗകര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും  കാഞ്ഞങ്ങാട് ഡിപ്പോ മാനേജർ എ കെ പി ചന്ദ്രശേഖരൻ പറഞ്ഞു.

No comments