Breaking News

വൈദ്യുതി നിരക്ക് വർധന പിൻവലിക്കുക ; മുസ്ലിം ലീഗ് ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി


ചിറ്റാരിക്കാൽ : അടിക്കടി ഉണ്ടാകുന്ന വൈദ്യുതി നിരക്ക് വർധനവിനെതിരെ  നല്ലോമ്പുഴ കെ.എസ്.ഇ.ബി ഓഫീസ് മുമ്പിൽ മുസ്ലിം ലീഗ് ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി മുഹമ്മദ് കൂളിയാട് ഉൽഘാടനം ചെയ്തു. മൊയ്തീൻ കുഞ്ഞി മാസ്റ്റർ കമ്പല്ലൂർ അദ്ധ്യക്ഷത വഹിച്ചു. താജുദ്ദീൻ പുളിക്കൽ, ഷംസുദ്ദീൻ തേക്കാട്ടിൽ, നാസർ കൊല്ലാട, അബ്ദുൾ ഫത്താഹ്, ഷൗക്കത്തലി മുണ്ടംകുണ്ടിൽ, ഖമറുദ്ദീൻ പുളിക്കൽ, മുഹമ്മദ് കുഞ്ഞി മുണ്ടംകുണ്ടിൽ, മുഹമ്മദ് മിഖ്ദാദ്, സിദ്ദിഖ് വൈദ്യർ, ഷംനാദ്, പി എം  അലി, തുടങ്ങിയവർ പ്രസംഗിച്ചു.

No comments