പരപ്പ ജനകീയാരോഗ്യ കേന്ദ്രത്തിൽ ലോക രോഗ പ്രതിരോധ കുത്തിവെപ്പ് ദിനാചരണത്തിൻ്റെ ഭാഗമായി "എൻ്റെ അറിവ്, എൻ്റെ പരിചരണം " ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
പരപ്പ: കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പരപ്പ ജനകീയാരോഗ്യ കേന്ദ്രത്തിൽ വെച്ച് ലോക രോഗ പ്രതിരോധ കുത്തിവെപ്പ് ദിനാചരണ പരിപാടി സംഘടിപ്പിച്ചു.
"എൻ്റെ അറിവ്, എൻ്റെ പരിചരണം " എന്ന പേരിൽ മാതൃ ശിശു സംരക്ഷണ കാർഡിനെ അവലംബമാക്കി തയ്യാറാക്കിയ ചോദ്യോത്തര മത്സരത്തിൽ ഗർഭിണികളും അമ്മമാരും ആവേശപൂർവ്വം പങ്കെടുത്തു. പരപ്പ കനകപ്പള്ളിയിലെ ആർദ്ര സിനു വിജയിയായി.
ദിനാചരണം കരിന്തളം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ അബ്ദുൾ നാസർ സി.എച്ച് ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മേഘപ്രിയ അധ്യക്ഷത വഹിച്ചു. പബ്ലിക് ഹെൽത്ത് നേഴ്സ് ഷൈലാ മാത്യു ബോധവൽക്കരണ ക്ലാസ്സെടുത്തു. ഡോ. മേഘപ്രിയ സംശയങ്ങൾക്ക് മറുപടി നൽകി. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ജെസി വർഗ്ഗീസ് സ്വാഗതവും ആശാ പ്രവർത്തക ബീന കെ.ടി നന്ദിയും പറഞ്ഞു.
No comments