ചിറ്റാരിക്കൽ ഉപജില്ല ഖൊ - ഖൊ ചാമ്പ്യൻഷിപ്പിന് ജിഎച്ച്എസ്എസ് പരപ്പയിൽ തുടക്കമായി
പരപ്പ : ചിറ്റാരിക്കൽ ഉപജില്ല ഖൊ- ഖൊ ചാമ്പ്യൻഷിപ്പിന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിൽ തുടക്കമായി. സബ് ജില്ലയിലെ 10 ലേറെ വിദ്യാലയങ്ങളിൽ നിന്ന് 250 ഓളം വിദ്യാർത്ഥികളാണ് ജൂനിയർ , സബ്ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി മത്സരിക്കുന്നത്.
മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എച്ച് അബ്ദുൽ നാസർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എ ആർ വിജയകുമാർ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ബാലകൃഷ്ണൻ മാണിയൂർ, മദർ പി ടി എ പ്രസിഡൻറ് പി സൗമ്യ, ഉപജില്ല ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സുനിൽകുമാർ ഇ വി , ദീപ പ്ലാക്കൽ , രാഗേഷ് കെ വി എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പാൾ ശ്രീപതി എസ്എം സ്വാഗതവും ഹെഡ്മാസ്റ്റർ പി ജനാർദ്ദനൻ നന്ദിയും രേഖപ്പെടുത്തി.
No comments