Breaking News

പനത്തടി ഗ്രാമ പഞ്ചായത്ത് ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു


രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്ത് കാലിത്തീറ്റ വിതരണ ഉത്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത്  വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതാ അരവിന്ദൻ നിർവഹിച്ചു.  ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് വിജയകുമാരൻ നായർ കെ. എൻ. അദ്ധ്യക്ഷത വഹിച്ചു. ബളാംതോട് വെറ്ററിനറി സർജൻ ഡോ.അരുൺ എസ്. അജിത്ത്, ബളാംതോട് സംഘം  സെക്രട്ടറി പ്രദീപ് കുമാർ സി. എസ്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ  സാജിദ് പി.കെ. വിനോദ് കുമാർ വി.വി.തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്തിലെ 265 ക്ഷീര കർഷകർക്ക് ആണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഒരു മാസം 2 ചാക്ക് കാലിത്തീറ്റയ്ക്ക് 1400 രൂപ സബ്സിഡി പ്രകാരം 2 മാസം കാലിത്തീറ്റ സബ്സിഡി കർഷകർക്ക് ലഭിക്കും . ഈ ഇനത്തിൽ 7.42 ലക്ഷം രൂപ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് മാറ്റി വെച്ചിരിക്കുകയാണ്.

No comments