അവശ്യസാധനങ്ങളില്ല ; കോടോം ബേളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ഒടയഞ്ചാൽ മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണ്ണയും നടത്തി
ഒടയഞ്ചാൽ: സബ്സിഡി നിരക്കിലുള്ള അവശ്യസാധനങ്ങളില്ലാതെ മാവേലി സ്റ്റോറിനെ കരിഞ്ചന്തയാക്കിയ ഇടത് സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ കോടോം ബേളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയഞ്ചാൽ മാവേലി സ്റ്റോറിലേക്ക് മർച്ചും ധർണ്ണയും നടത്തി.വിലകയറ്റം അതിരൂക്ഷമായ കാലത്തും കേരളീയം പോലെ കോടികൾ ചിലവിട്ട് ദൂർത്ത് മാമങ്കം നടത്തുകയാണെന്ന് സമരം ഉദ്ഘടനം ചെയ്ത യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ ആരോപിച്ചു. മാവേലി സ്റ്റോറുകളിലൂടെ സുബ്സിഡി നിരക്കിൽ ആവശ്യസാധനങ്ങൾ ജനങ്ങൾക്ക് എത്തിക്കേണ്ട സർക്കാർ അത് നൽകാതെ പൊതുവിപണിയിലെ നിരക്കിലാണ് മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ വിൽക്കുന്നത്, മാവേലി സ്റ്റോറുകൾ സാധനങ്ങളില്ലാതെ പലതും അടച്ചു പൂട്ടേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം ആരോപിച്ചു.ഓണകാലത്ത് പോലും ജനങ്ങളെ കണ്ണീരു കുടിപ്പിച്ച സർക്കാരാണ് പിണറായിയുടെതെന്നും കൂട്ടിച്ചേർത്തു.മണ്ഡലം പ്രസിഡന്റ് നാരായണൻ വയമ്പ് ആദ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ,സോമി മാത്യു,ബാലകൃഷ്ണൻ ചക്കിട്ടടുക്കം,കുഞ്ഞിരാമൻ അയ്യങ്കാവ്, ബാലകൃഷ്ണൻ ബാലൂർ,ആഗസ്റ്റിൻ കാഞ്ഞിരടുക്കം,ജിജോമോൻ കെ.സി, വിനോദ് നായിക്കയം,ജയിൻ ജോൺ,ഗോപാലൻ വയമ്പ്, ജെയിൻ മുക്കുഴി,ഇസ്ഹാഖ് ഓടയഞ്ചാൽ,അനൂപ് പാക്കം,വിനോദ് ജോസഫ് പഞ്ചായത്ത് അംഗങ്ങളായ അഡ്വ പി.ഷീജ,ആൻസി ജോസഫ്,ജിനി ബിനോയ്, ശുഭലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
No comments