Breaking News

കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി നീലേശ്വരത്ത് യുവാവ് അറസ്റ്റിൽ


നീലേശ്വരം : കാറില്‍ കടത്തിക്കൊണ്ടുവന്ന 28.5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ നീലേശ്വരം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ സുധീറും സംഘവും അറസ്റ്റ് ചെയ്തു. പടന്ന തെക്കേപ്പുറം ആലക്കലിലെ പി. റസീല്‍ (39)ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്നാണ് ടാറ്റ ആള്‍ട്രോസ് കാറില്‍ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്നത്.

രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഇന്നലെ വൈകിട്ട് തുരുത്തി കൈതക്കാട് നടത്തിയ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് കടത്ത് പിടിച്ചത്. കാര്‍ കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിച്ച് ചെറുപാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് റസീലിന്റെ രീതിയെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ സതീഷന്‍ നാലുപുരക്കല്‍, സി.കെ.വി സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രസാദ്, എം.എം ശൈലേഷ് കുമാര്‍, സുനില്‍കുമാര്‍, വനിതാ സി.ഇ.ഒ കെ. ഇന്ദിര, ഡ്രൈവര്‍ ദിജിത് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.


No comments