Breaking News

വീട്ടുമുറ്റ സദസ്സിൽ അനുമോദനവുമായി അയ്യങ്കാവ് 59-ാം ബൂത്ത്

 



എണ്ണപ്പാറ: നവംമ്പർ 19 ന് കാഞ്ഞങ്ങാട് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൻ്റെ ഭാഗമായി 59-ാം ബൂത്ത്‌ അയ്യങ്കാവിൽ നടത്തിയ വീട്ടുമുറ്റ സദസ്സിൽ ചെസ്സ് ടൂർണ്ണമെന്റിൽ സ്റ്റേറ്റ്, ജില്ലാ ലെവൽ മത്സര വിജയികളെ അനുമോദിച്ചു.


സ്റ്റേറ്റ് ലെവൽ 16-വയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ 3-ാം സ്ഥാനം നേടിയ അഭയ് ദേവ്‌ രാജഗോപാൽ ഡിസ്ട്രിക് ലെവൽ മത്സരത്തിൽ 6 വയസ്സിൽ താഴെയുള്ളവരുടെ-മത്സരത്തിൽ 3ാം സ്ഥാനം നേടിയ അസിത അയ്യപ്പൻ എന്നിവരെയാണ് അനുമോദിച്ചത്. വീട്ട് മുറ്റ സദസ്സ് കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ കെ.ശൈലജ അധ്യക്ഷയായി. ചാപ്പയിൽ ബാലകൃഷ്ണൻ സി.ഡി.എസ് മെമ്പർ വിജയലളിത, എന്നിവർ സംസാരിച്ചു.ഹരിത കർമ്മസേനാംഗങ്ങൾ, കുടുംബശ്രീയംഗങ്ങൾ, പ്രദേശത്തെ കുടുംബാഗംങ്ങൾ എന്നിവർ പങ്കെടുത്തു. ബൂത്ത് കൺവീനർ ജയലക്ഷ്മി സ്വാഗതവും കെ. പ്രഭാകരൻ നന്ദിയും പറഞ്ഞു.

No comments