ശ്രീ ക്ഷേത്ര ധർമ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജന ; കടുമേനി സർക്കാരി കോളനിയിൽ വീൽ ചെയറുകൾ വിതരണം ചെയ്തു
കടുമേനി : ശ്രീ ക്ഷേത്ര ധർമ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജനയുടെ വെള്ളരിക്കുണ്ട്/ഹോസദുർഗ്ഗ താലൂക്ക് ഈസ്റ്റ്‌എളേരി പഞ്ചായത്ത് കടുമേനി സർക്കാരി കോളനിയിൽ ജനമംഗള പ്രോഗ്രാമിന്റെ ഭാഗമായി വീൽ ചെയർ,യൂ ഷേപ്പ് വാക്കർ,വാക്കിംഗ് സ്റ്റിക്സ്, കമോഡ് വീൽചെയർ, എന്നിവ വിതരണം . ബഹുമാന്യനായ ഈസ്റ്റ് എളരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു ധർമ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജന എന്ന പ്രോജക്ട് അനേകരീതിയിൽ ജനോപകാരപ്രദമായ പ്രോഗ്രാമുകളും, ചാരിറ്റി പ്രവർത്തനങ്ങളും പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ഇതിന്റെ ആനുകൂല്യങ്ങൾ എല്ലാവരും പ്രയോജനപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്ന് ഉദ്ഘാടകൻ സൂചിപ്പിച്ചു. ധർമ്മസ്ഥല ഗ്രാമാധിവൃദ്ധി യോജനയുടെ വെള്ളരിക്കുണ്ട്/ഹോസ്ദുർഗ താലൂക്കിന്റെ പ്രോജക്ട് ഓഫീസറായാ ശ്രീ ബിനോയ് അബ്രഹാം, പഞ്ചായത്ത് മെമ്പർമാരായ മേഴ്സി മാണി, സിന്ധു ടോമി, ഊര് മൂപ്പനായ അനീഷ്, എക്സ് പ്രമോട്ടർ ആയ ലക്ഷ്മി,ഫണ്ട് മാനേജർ രഞ്ജിത്ത്, ഫീൽഡ് സൂപ്പർവൈസർമാരായ ജയന്തി,സുരേഖ, എന്നിവർ പങ്കെടുത്തു
No comments