Breaking News

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗോ ടോക്കണ്‍


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനമായ ഗോ ടോക്കണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 5 ലക്ഷം ചെലവിട്ടാണ് ഗോ ടോക്കണ്‍ ആപ് തയാറാക്കിയത്. ഇതുവഴി ജനങ്ങള്‍ക്ക് എവിടെ നിന്നും ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് എടുക്കാന്‍ കഴിയും. ഓണ്‍ലൈന്‍ ബുക്കിങ് കൂടാതെ വരി നിന്നു ഒ.പി ടിക്കറ്റ് എടുക്കുന്ന സംവിധാനം തുടര്‍ന്നും ഉണ്ടാകും. ഓരോ വിഭാഗത്തിലും നിശ്ചിത എണ്ണം ടോക്കണ്‍ മാത്രമാണ് ലഭിക്കുക. ഗോ ടോക്കണ്‍ സംവിധാനത്തിലൂടെ മൊബൈല്‍ വഴിയോ കംപ്യൂട്ടര്‍ വഴിയോ അതാത് ദിവസത്തെ ടോക്കണ്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എടുക്കാന്‍ കഴിയും. ടോക്കണിന്റെ കൂടെ ഡോക്ടറെ കാണാനുള്ള സമയവും ലഭിക്കുന്നത് തിരക്കു പിടിച്ച യാത്രയും ഒഴിവാക്കും. ഈ ടോക്കണ്‍ വഴി ഒ.പി ടിക്കറ്റ് എടുത്തവര്‍ക്ക് പണം അടയ്ക്കാന്‍ പ്രത്യേക കൗണ്ടറും ഒരുക്കിയിട്ടുണ്ട്.

No comments