വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് പ്രവർത്തകർ ഭീമനടി കെ എസ് ഇ ബി ഓഫീസിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു
വെസ്റ്റ് എളേരി: സാധാരണ ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭീമനടി കെ എസ് ഇ ബി സെക്ഷൻ ഓഫീസിനു മുന്നിൽ ധർണാസമരം സംഘടിപ്പിച്ചു.പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തോടുകൂടി സമരത്തിന് തുടക്കം കുറിച്ചു.പരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എ. വി. അബ്ദുൽഖാദറിന്റെ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ജാതിയിൽ അസൈനാർ ഉൽഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി നൗഷാദ് ഇളമ്പാടി യൂ. ഡി. എഫ്. ചെയർമാൻ എം അബൂബകർ, മുസ്ലിം ലീഗ് ജില്ലാ വർക്കിംഗ് കമ്മിറ്റി മെമ്പർ ലത്തീഫ്. പി. കെ., പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ മാസ്റ്റർ, പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡണ്ട് ഇസ്മായിൽ. പി. സി. എന്നിവർ പ്രസംഗിച്ചു.വിവധ ശാഖ കമ്മറ്റി ഭാരവാഹികൾ സംബന്ധിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കരീം മൗലവി നന്ദി പറഞ്ഞു.
No comments