Breaking News

ബേളൂർ തനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദൈവം കെട്ട് മഹോത്സവം: വെള്ളച്ചാൽ വയലിലെ നെൽകൃഷി വിളവെടുത്തു


ബേളൂർ : ബേളൂർ തനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദൈവം കെട്ട് മഹോത്സവം 2024 മാർച്ച്‌ 26,27,28തീയതികളിൽ നടക്കുകകയാണ്. അതിന്റെ ഭാഗമായി വെള്ളച്ചാൽ വയലിൽ ഇറക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പി. ശ്രീജ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പറും ആഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ പി. ഗോപി അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ശ്രീമതി ജയശ്രീ എൻ. എസ്, ദേവസ്ഥാനം പ്രസിഡന്റ്‌ ബി. എം. തമ്പാൻനായർ, ബേളൂർ കൂലോം പ്രസിഡന്റ്‌ രാമചന്ദ്രൻ മാഷ്, ബേളൂർ ശിവക്ഷേത്രം സെക്രട്ടറി പി. അശോകൻ,എന്നിവർ സംസാരിച്ചു. ദേവസ്ഥാനം സെക്രട്ടറി കെ. നാരായണൻ സ്വാഗതം പറഞ്ഞു.കുന്നുംവയൽ ഭഗവതി ക്ഷേത്രം ഭാരവാഹി കെ. വിശ്വംബരൻ നായർ, പാൽകുളം ദേവി ക്ഷേത്രം ഭാരവാഹികൾ, വെള്ളമുണ്ട മുത്തപ്പൻ ക്ഷേത്ര ഭാരവാഹികൾ, ആഘോഷ കമ്മിറ്റി കൺവീനർമാർ, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ അംഗങ്ങൾ, കുടുംബശ്രീ, ADS, വിവിധ പ്രാദേശിക സമിതി ഭാരവാഹികൾ, അംഗങ്ങൾ, ദേവസ്ഥാനം ഭരണ സമിതി അംഗങ്ങൾ,ആഘോഷ കമ്മിറ്റി അംഗങ്ങൾ, അട്ടേങ്ങാനം ജിലാനി ജുമാ മസ്ജിദ് ഭാരവാഹികളായ അബ്ദുൽ ലത്തീഫ്, ഇ. ഇബ്രാഹിം, ജാബിർ എന്നിവർ അടക്കം 250ആളുകൾ പങ്കെടുത്ത് കൊയ്ത്തുത്സവമാക്കി മാറ്റി ആഘോഷ കമ്മിറ്റി ട്രഷറർ കെ. ബാലകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.ഗവ :ഹയർ സെക്കന്ററി സ്കൂൾ NSS കുട്ടികൾ വയലിൽ കൃഷി ചെയ്ത നെൽകൃഷിയുടെ കൊയ്ത്തിന്റെ ഉത്ഘാടനവും ബഹു പ്രസിഡന്റ്‌ പി. ശ്രീജ നിർവഹിച്ചു. NSS വളൻഡിയർ മാർ, കോർഡിനേറ്റർ സൗമ്യ ടീച്ചർ, പ്രിൻസിപ്പൽ ശ്യാമള ടീച്ചർ, സുധാകരൻ മാഷ് എന്നിവർ പങ്കെടുത്തു.

No comments