തുടർച്ചയായി കള്ളന്മാർ കയറുന്നു പൊറുതിമുട്ടി കുന്നുംകൈക്കാർ ഒരു മാസത്തിനിടെ പ്രദേശത്ത് ആറോളം തവണ കള്ളൻ കയറി
കുന്നുംകൈ : തുടർച്ചയായി കള്ളന്മാർ കയറുന്നു പൊറുതിമുട്ടി കുന്നുംകൈക്കാർ. കുന്നുംകൈ ടൗണിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലുമായി ഒരു മാസത്തിനിടെ 6 പ്രാവശ്യത്തോളമാണ് കള്ളൻ കയറിയത് . കള്ളന്മാരുടെ ശല്യം രൂക്ഷമായതിനെതിരെ പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ അന്വേഷണവും നൈറ്റ് പാട്രോളിങ്ങും
ശക്തമാക്കണമെന്നും ഇല്ലെങ്കിൽ ഈയൊരു സ്ഥിതി തുടർന്നു പോയാൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂണിറ്റ് പ്രസിഡണ്ട് പി കെ ബഷീർ ആറിലകണ്ടം പറഞ്ഞു .ഇന്നലെ രാത്രി എൽ കെ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള ബിസ്മില്ലാ ചിക്കൻ സെന്ററിൽ കള്ളൻ കയറി ചിറ്റാരിക്കാൽ SHO രഞ്ജിത്ത് രവീന്ദ്രൻ നേതൃത്വത്തിൽ പോലീസ് സംഘം കട സന്ദർശിച്ചു
No comments