Breaking News

കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാനപാത വികസനം വേഗത്തിലാക്കാൻ യോഗതീരുമാനം


രാജപുരം: കാഞ്ഞങ്ങാട് - പാണത്തൂർ റോഡിൽ കിഫ്ബി ഫണ്ട്  59.94 കോടി രൂപ ചിലവഴിച്ച് ആരംഭിച്ച നവികരണം മെക്കാഡം ടാറിംഗ്  പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണയായി.  മുണ്ടോട്ട് മുതൽ കള്ളാർ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം നവംബർ മാസത്തിനകവും തുടർന്ന് 18ാം മൈൽ വരെയുള്ള ഭാഗം ഡിസംബറിനകവും പ്രവൃത്തി പൂർത്തീകരിക്കാനും കോളിച്ചാൽ മുതൽ പാണത്തൂർ /ചിറങ്കടവ് വരെയുള്ള ബാക്കി ഭാഗം ഏപ്രിൽ 30 നകവും പൂർത്തി കരിക്കാൻ കഴിയുമെന്ന് കരാറുകാരൻ യോഗത്തിൽ ഉറപ്പു നൽകി. ടെണ്ടർ ചെയ്ത കോളിച്ചാൽ മുതൽ ബാക്കിയുള്ള മരം മുറി തുടർ നടപടികൾ  എത്രയും വേഗം പൂർത്തിയാക്കാനും കുടിവെള്ള പൈപ്പ് ലൈൻ ,ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും എന്നിവ മാറ്റുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി , പ്രവൃത്തികൾ വേഗത്തിലാക്കാനും, തീരുമാനിച്ചു . കരാർ കാലാവധി കഴിഞ്ഞിട്ടും റോഡ് നവികരണം 25% ശതമാനം പോലും പൂർത്തിയാക്കുവാൻ കരാർ കമ്പനിക്ക് ആയിട്ട് ഇല്ല, ഇനിയെങ്കിലും സമയബന്ധിതമായി പണി പൂർത്തിയാകുവാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

No comments