Breaking News

കരിന്തളം കുണ്ടൂർ ഗ്രാന്മ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സർഗോത്സവവും മാന്ത്രിക സന്ധ്യയും സംഘടിപ്പിച്ചു

 


കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ കുണ്ടൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗ്രാന്മ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കുണ്ടൂരിൽ വെച്ച് സർഗോത്സവം 2023, മാന്ത്രിക സന്ധ്യ, മാജിക് & മെന്റലിസവും സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധങ്ങളായ മത്സരങ്ങൾക്ക് ശേഷം ഗോപിക, വിഷ്ണു പ്രിയ, അനൈന മുത്തത്തിൽ, അനന്ദു ചക്രപാണി, ധ്യാൻവി, ആദി ലക്ഷ്മി തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു.

തുടർന്ന് മജീഷ്യൻ സത്യൻ പാടിച്ചാൽ അവതരിപ്പിച്ച മാന്ത്രിക സന്ധ്യ, മാജിക് ആൻഡ് മെന്റലിസവും ദിയ പവിത്രൻ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും അരങ്ങേറി. എം ചന്ദ്രൻ സർഗോത്സവം ഉദ്ഘാടനം ചെയ്തു. വി.അമ്പൂഞ്ഞി,  ദിവ്യ എ സി, ലിനീഷ് കുണ്ടൂർ, ജയേഷ്, ആദിത്യ എന്നിവർ സംസാരിച്ചു. പരിപാടിയിൽ അനേകം ആളുകൾ പങ്കെടുത്തു

No comments