Breaking News

എൻഡോസൾഫാൻ ഇരകൾക്കായി സൗജന്യ ആംബുലൻസ് സർവീസ് ആരംഭിച്ചു


ഇരിയ: കേരളത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ശ്രീ സത്യസായി ഓർഫനെജ് ട്രസ്റ്റ് കേരളയുടെ  സൗജന്യ ആംബുലൻസ് സർവീസ് പദ്ധതി കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ ദുരന്തബാധിതർക്ക് വേണ്ടി ആരംഭിച്ചു.

 ഇരിയ സത്യസായി ഗ്രാമത്തിൽ വച്ച് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ കെ എൻ ആനന്ദകുമാർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ്  പത്മശ്രി. കൈതപ്രം ദാമോദരൻ  നമ്പൂതിരി  ഫ്ലാഗ് ഓഫ് നിർവഹിച്ചു. 

 എൻഡോസൾഫാൻ ദുരന്തബാധിതർക്ക് മാത്രമാണ് ആംബുലൻസ് സേവനം ലഭിക്കുന്നത്.   എൻഡോസൾഫാൻ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് ടൗൺഷിപ്പുകളിലായി 82 വീടുകൾ സൗജന്യമായി നിർമ്മിച്ചു നൽകുവാൻ ട്രസ്റ്റിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

ചടങ്ങിൽ ട്രസ്റ്റ് സംസ്ഥാന കോർഡിനേറ്റർ അനന്തു കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. രജനി നാരായണൻ, ട്രസ്റ്റ് ജില്ലാ സെക്രട്ടറി ഉഷകുമാരി, ജില്ലാ രക്ഷാധികാരി അഡ്വ. മധുസൂധനൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ശാന്തറാം തുടങ്ങിയവർ സംസാരിച്ചു.


പടം: എൻഡോസൾഫാൻ ഇരകൾക്കായി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സൗജന്യ ആംബുലൻസ് സർവ്വീസ് പദ്ധതിയുടെ ഉൽഘാടനം ഇരിയ സായിഗ്രാമത്തിൽ പ്രശസ്ത ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഫ്ലാഗ് ഓഫ് ചെയ്ത് നിർവ്വഹിക്കുന്നു

No comments