Breaking News

സംസ്ഥാന വടംവലി മൽസരം: കാസർകോടിന് ആധിപത്യം ബീച്ച് വടംവലി ചാമ്പ്യൻഷിപ്പിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും മിക്സഡ് വിഭാഗങ്ങളിൽ മൂന്നാം സ്ഥാനവും നേടിയാണ് ജില്ല ഓവറോൾ ചാമ്പ്യാന്മാരായി


കാഞ്ഞങ്ങാട് : സംസ്ഥാന സീനിയര്‍ ബീച്ച് വടംവലി ചാമ്പ്യന്‍ ഷിപ്പില്‍ കാസര്‍കോടന്‍ അധിപത്യം.  കൊടുങ്ങല്ലൂര്‍ അഴീക്കോട് മുനയ്ക്കല്‍ ബീച്ച് സംസ്ഥാന വടംവലി   അസോസിയേഷനും കേരള സ്‌പോട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് സീനിയര്‍ പുരുഷ- വനിതാ മിക്‌സഡ്  ബീച്ച്

വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ- വനിതാ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും  മിക്‌സഡ് വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനവും നേടിയാണ്  കാസര്‍കോട് ജില്ല  ഓവറോള്‍ ചാമ്പ്യന്‍മാരായത് .

പുരുഷവിഭാഗത്തില്‍ കണ്ണൂരിനെയും വനിത വിഭാഗത്തില്‍ തൃശൂരിനെയും കാസര്‍കോട് ജില്ല പരാജയപ്പെടുത്തിയത്. പുരുഷവിഭാഗത്തില്‍  പാലക്കാട്, തൃശ്ശൂര്‍ ജില്ലകള്‍  മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍  എറണാകുളം,

 പാലക്കാട് ജില്ലകള്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. മിക്‌സസ് വിഭാഗത്തില്‍ തൃശ്ശൂര്‍ വിജയികളായി  പാലക്കാട്, കാസര്‍കോട് ,

 എറണാകുളം ജില്ലാ രണ്ടും മുതല്‍ നാല് വരെ സ്ഥാനങ്ങള്‍ നേടി. പുരുഷവിഭാഗത്തില്‍ കെ. രാഹുല്‍ പെര്‍ലുക്കം , സി. ശ്രീജേഷ് കുമാര്‍ , പെര്‍ലുക്കം, കെ യദുകൃഷ്ണന്‍ ഒറ്റ മാവുങ്കാല്‍, കെ കൃപേഷ് കൊളത്തൂര്‍, പി സൂരജ് അയറോട്ട് , വി .വിജിനേഷ് മുണ്ടോട് മടിക്കൈ ,  കെ .ഗോകുല്‍ കൃഷ്ണന്‍, പെര്‍ലുക്കം, ടി കെ. മനേഷ് കൊളത്തൂര്‍ ,എം സജിത്ത്മുണ്ടോട് ,കെ.പ്രവീണ്‍ മുണ്ടോട്, വി ഗിരീഷ് പുല്ലൂര്‍ ,പി വി മണികണ്ഠന്‍ പെര്‍ളടുക്കം, നിരൂപ് നീലേശ്വരം ,വി സൗരവ് മുണ്ണോട്ട്, സി ഷിജിത്ത് രാവണീശ്വരം,

എം അഞ്ജിത വളവില്‍ കുറ്റിക്കോല്‍ ,രേവതി മോഹന്‍ ശിവജി നഗര്‍ കല്യാണ്‍ റോഡ്, സി .ഉണ്ണിമായ കുണ്ടംകുഴി , കെ.അനഘ കോടോത്ത് , കെ ശ്രീ കല തണ്ണോട്ട്,  ഗായത്രി വിനോദ് ചെമ്മട്ടംവയല്‍, കെ ശ്രീനാ പെരുമ്പള്ളി, നിത്യ കരിച്ചേരി ,എം. ശ്രീക ബേഡകം ,പി.അതുല്യ കുണ്ടംകുഴി.  ശ്രീതു നമ്പ്യാര്‍ കുറ്റിക്കോല്‍ , ദേവിക ദിനേശ് ഉദുമ , എ സി കാര്‍ത്തിക പറമ്പ് പൊയിനാച്ചി, കെ.സ്‌നേഹ കുണ്ടംകുഴി എന്നിവരാണ് ജില്ലയ്ക്ക് വേണ്ടി മല്‍സരിച്ചത് . ബാബു കോട്ടപ്പാറയാണ് ടീമിന്റെ കോച്ച് .


No comments