പങ്കാളിത്ത പെൻഷൻ പദ്ധതി നിയമം പിൻവലിക്കുക: കെ.എസ്.ടി.എ തായന്നൂർ ബ്രാഞ്ച്
കാലിച്ചാനടുക്കം: പങ്കാളിത്ത പെൻഷൻ പദ്ധതി നിയമം പിൻവലിക്കണമെന്ന് കെ.എസ്.ടി.എ തായന്നൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ നിർവാഹകസമിതി അംഗം പി.മോഹനൻ ഉദ്ഘാടനം ചെയ്തു. അനൂപ് പെരിയൽ അധ്യക്ഷത വഹിച്ചു. ഉപജില്ല വൈസ് പ്രസിഡന്റ് പി.ദിലീപ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി കെ.പി ബാബു പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഉപജില്ല ജോ.സെക്രട്ടറി സഞ്ജയൻ മനയിൽ, കെ.വി പത്മനാഭൻ എന്നിവർ സംസാരിച്ചു. പി.സുകന്യ നന്ദി പറഞ്ഞു. ഭാരവാഹികൾ: ടി.ജോൺ (പ്രസിഡന്റ്), പി.സുകന്യ (സെക്രട്ടറി), എം.അനീഷ് (ട്രഷറർ).
No comments