മദുമെ ചൊറ്ക്ക് 2023 ജില്ലാതല മംഗലംകളി മത്സരം കാലിച്ചാനടുക്കത്ത് നടന്നു
അടുക്കം : നമ്മന ഒരുമെ മാവിലന്‍ കൂട്ടായ്മ കാലിച്ചാനടുക്കം, പയ്യന്നൂര്‍ ഫോക്‌ലാന്റ്, സൈന്‍ ഇന്‍ ന്യൂ വിഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ എസ്.എ/എസ്.ടി കാസര്‍ഗോഡും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ തല മംഗലം കളി മത്സരം മദുമെ ചൊറ്ക്ക് 2023 കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി കോളേജ് ഗ്രൗണ്ടില്‍ നടന്നു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. വി.ജയരാജന്‍ പയ്യന്നൂര്‍ ഫോക് ലാന്റ് മുഖ്യാതിഥിയായി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയ ടീമുകള്‍ അവതരിപ്പിച്ച മംഗലംകളി മത്സരം കാണികള്‍ക്ക് ആവേശവും നാടിന്റെ ഉത്സവവുമായി മാറി.
No comments