ഉത്തര മലബാറിലെ പ്രശസ്തമായ മാവുള്ളാൽ തീർത്ഥാടന ദേവാലയത്തിലെ നവനാൾ തിരുക്കർമ്മങ്ങൾക്ക് നാളെ കൊടിയേറും 26 ഞായറാഴ്ച്ച തിരുനാൾ
വെള്ളരിക്കുണ്ട് : മാവുള്ളാൽ വിശുദ്ധ യൂദാ തദേവൂസിൻ്റെ തീർത്ഥാടന ദേവാലയത്തിൽ നവനാൾ തിരുക്കർമ്മങ്ങളും തിരുനാൾ ആഘോഷവും നവംബർ 17 വെള്ളിയാഴ്ച മുതൽ 26 ഞായറാഴ്ച വരെ നടക്കും ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മറ്റിക്കാർ പത്രസമ്മേളനത്തിൽ അറിയിച്ചു.17ന് വെള്ളി രാവിലെ 6ന് വികാരി റവ. ഡോ. ജോൺസൺ അന്ത്യാകുളം കൊടിയേറ്റും. തുടർന്ന് ആഘോഷമായ വി. കുർബാന വചന പ്രഘോഷണം, നൊവേന .വൈകിട്ട് ഏഴുമണിക്ക് ആഘോഷമായ വി.കുർബാനയ്ക്ക് ആർച്ച് ബിഷപ്പ് എമിരറ്റ്സ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യ കാർമ്മികനായിരിയ്ക്കും.എല്ലാദിവസവും രാവിലെ 6-നും , 8-നും , 10നും ഉച്ചകഴിഞ്ഞ് 3 നും 7-നും വി.കുർബാന വ ചനപ്രഘോണം ,നൊവേന എന്നിവ ഉണ്ടായിരിയ്ക്കും. നവംബർ 25 ശനി ഉച്ചകഴിഞ്ഞ് 3 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന വചനപ്രഘോഷണം നൊവേന, ദിവ്യകാരുണ്യപ്രദക്ഷിണം ഉണ്ടായിരിക്കും. 6.30ന് ആഘോഷമായ വി.കുർബാനയ്ക്ക് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കാർമ്മികനായിരിയ്ക്കും. സമാപന ദിവസമായ നവംബർ 26 ഞായറാഴ്ച രാവിലെ 6 നും 8 നും വി.കുർബാന ഉണ്ടായിരിക്കും. 10 .30 ന് ആഘോഷമായ വിശുദ്ധ കുർബാന വചന പ്രഘോഷണം എന്നിവയ്ക്ക് റവ.ഡോക്ടർ ഫിലിപ്പ് കവിയിൽ കാർമ്മികനായിരിയ്ക്കും. തുടർന്ന് പ്രദക്ഷിണം, തിരുനാൾ ഏൽപ്പിക്കൽ സമാപന ആശിർവാദം പാച്ചോർനേർച്ച എന്നിവയോടു കൂടി തിരുനാൾ സമാപിക്കും. വികാരി റവ.ഡോ.ജോൺസൺ അന്ത്യാകുളം ,അസി.വികാരി.തോമസ് പാണാംകുഴി, കോർഡിനേറ്റർ ജിജി കുന്നപ്പള്ളി, ട്രസ്റ്റിമാരായ എം.ജെ.ലോൻസ് ,ജാക്സ് കോട്ടയിൽ, സാബു കാരിയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
No comments