Breaking News

വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന്റെയും മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ദന്തൽ മെഡിക്കൽ ക്യാമ്പ് നടത്തി


ഭീമനടി : വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന്റെയും മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ദന്തൽ മെഡിക്കൽ ക്യാമ്പ്  അരിയംകല്ല് മദ്രസ ഹാളിൽ വച്ച് സംഘടിപ്പിച്ചു.

പല്ല് സംബന്ധമായ രോഗങ്ങളേക്കുറിച്ച് ബോധവൽക്കരണവും പരിശോധനയും സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ. വിനോദൻ കെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി. ഇസ്മായിൽ. ഉദ്ഘാടനം ചെയ്തു .ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് കെ അഹമ്മദ് കുഞ്ഞി. ആശാവർക്കർ പ്രീത ആശംസകൾ നേർന്നു . ഡോക്ടർ. സുബിൻ ഡോക്ടർ. ഹരിശ്ചന്ദ്രൻ ജീവിതശൈലി രോഗ ക്ലാസ് എടുത്തു. സജു സെബാസ്റ്റ്യൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വാഗതവും ശരത് കെ ആർ. ജെ എച്ച് ഐ നന്ദിയും പറഞ്ഞു ‎

No comments