Breaking News

നവകേരള സദസ് നടത്തിപ്പിന് തുക അനുവദിക്കാനുള്ള അഭ്യർത്ഥന ബളാൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തള്ളി 50000 രൂപ വരെ ചെലവഴിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു


വെള്ളരിക്കുണ്ട് : നവ കേരള സദസ്സിന്റെ നടത്തിപ്പിന് തുക അനുവദിക്കാനുള്ള അഭ്യർത്ഥന ബളാൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തള്ളി. ബുധനാഴ്ച നടന്ന യോഗത്തിൽ പത്താം നമ്പർ അജണ്ട ആയിരുന്നു ഇത്. പ്രസിഡണ്ട് രാജു കട്ടക്കയത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 16 അംഗ ഭരണസമിതിയിലെ പദ്ധതി 14 അംഗങ്ങൾ ഹാജരായി 12 യുഡിഎഫ് അംഗങ്ങളും തുക അനുവദിക്കുന്നതിനെ എതിർത്തു.

എന്നാൽ പ്രതിപക്ഷ അംഗങ്ങളായ സിപിഎമ്മിലെ സന്ധ്യാ ശിവനും സിപിഐയിലെ കെ വിഷ്ണുവും വിയോജനക്കുറിപ്പ് നൽകി. 

നവകേരള സദസിന്റെ പഞ്ചായത്ത് തല സമിതിയുടെ കൺവീനറായ സെക്രട്ടറി അജയഘോഷം വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. നവകേരള സദസ്സിന്റെ നടത്തിപ്പിന് 50000 രൂപ വരെ ചെലവഴിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. സാമ്പത്തിക ക്ലേശത്തിൽ ജനം പൊറുതിമുട്ടുന്ന സമയത്ത് പൊതുപണം ധൂർത്തടിക്കാനുള്ള നവകേരള സദസ് പോലുള്ള പരിപാടിക്ക് തുക അനുവദിക്കാൻ ആവില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം പ്രസ്താവിച്ചു. ക്ഷേമപെൻഷൻ പോലും മുടങ്ങിനിൽക്കുന്ന സമയത്ത് സാമ്പത്തിക അച്ചടക്കം പാലിക്കാൻ പഞ്ചായത്തുകൾക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു

No comments