Breaking News

മാവുളളാൽ വി. തദ്ദേവൂസിന്റെ ദേവാലയത്തിൽ മണിമാളികയും നവീകരിച്ച അൾത്താരയും വെഞ്ചരിച്ചു


മാവുള്ളാലിൽ വി. യൂദാ തദ്ദേവൂസിന്റെ ദേവാലയത്തിലെ നവീകരിച്ച അൾത്താരയുടെയും പുതിയ മണിമാളികയുടെയും വെഞ്ചരിപ്പ് ഇന്നലെ നടന്നു.

വൈകിട്ട് 4.15 ന് തലപ്പള്ളിയായ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിൽ നിന്ന് ആരംഭിച്ച ജപമാല റാലി മാവുള്ളാൽ തീർത്ഥാടന കേന്ദ്രത്തിൽ  എത്തി. തുടർന്നാണ് നവീകരിച്ച അൾത്താരയുടെയും പുതുതായി നിർമിച്ച മണിമാളികയുടെയും വെഞ്ചരിപ്പ് കർമങ്ങൾ നടന്നത്

ഫൊറോന വികാരി ഫാ ജോൺസൺ അന്ത്യാംകുളവും അസി. വികാരി ഫാ. തോമസ് പാണാംകുഴിയും തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നല്കി തുടർന്ന് പായസ വിതരണവും  ഉണ്ടായിരുന്നു.

No comments