Breaking News

നവകേരള സദസ്സ് ; നീലേശ്വരത്ത് തെരുവോര ചിത്രരചന നടത്തി


നവംബർ 19ന് കാലിക്കടവിൽ നടക്കുന്ന തൃക്കരിപ്പൂർ നിയോജകമണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാർത്ഥം നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തിൽ തെരുവോര ചിത്രരചന നടത്തി. നീലേശ്വരം ബസ് സ്റ്റാന്റിൽ നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി , സ്ഥിരം സമിതി അധ്യക്ഷരായ കെ.പി രവീന്ദ്രൻ , വി.ഗൗരി, ടി.പി ലത, ഷംസുദ്ദീൻ അറിഞ്ചിറ,  നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ എന്നിവർ നേതൃത്വം നൽകി. 

കൗൺസിലർമാരായ പി കുഞ്ഞിരാമൻ, പി.പി ലത, കെ നാരായണൻ , വി.വി. ശ്രീജ, പി. വത്സല, പി. ശ്രീജ, സി.ഡി.എസ് ചെയർപേഴ്സൺ പി.എം. സന്ധ്യ തുടങ്ങിയവരും സംബന്ധിച്ചു. 

രമേശൻ നീലേശ്വരം, സന്തോഷ് പള്ളിക്കര, ഉണ്ണി മാസ്റ്റർ, ഗീത തിരി കുന്ന്, ബിജു പാലായി എന്നിവർ ചിത്രങ്ങൾ വരച്ചു. 

നവകേരള സദസിന്റെ പ്രചരണഭാഗമായി നവംബർ 14ന് വൈകുന്നേരം 4ന്  മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് കൂട്ടയോട്ടവും  തുടർന്ന്  ഫ്ലാഷ് മോബും 17ന് വൈകുന്നേരം 4 ന്  മാർക്കറ്റ് ജംഗ്ഷനിൽ നിന്ന്   വിളംബര ജാഥയും നടത്തും.

No comments