Breaking News

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിന്റെയും നേതൃത്വത്തില്‍ ' ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ - 2023 ' സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു


വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനുമായി നടത്തുന്ന 'ഓറഞ്ച് ദ വേള്‍ഡ് ' ക്യാമ്പയിന് തുടക്കമായി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, ഗാര്‍ഹീകപീഡനം, ലിംഗ വിവേചനം, സ്ത്രീധനപീഡനം, ശൈശവവിവാഹം, ദുരാചാരങ്ങള്‍ തുടങ്ങിയവ സമൂഹത്തില്‍ നിന്നും ഇല്ലാതാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.


ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിന്റെയും നേതൃത്വത്തില്‍ നടന്ന ' ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ - 2023 ' സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്.ഷിംന അദ്ധ്യക്ഷത വഹിച്ചു. നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.വി.മുരളി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് സ്ത്രീധന നിരോധന സന്ദേശം ഉയര്‍ത്തിക്കൊണ്ടുള്ള പ്രതിജ്ഞ ചൊല്ലി. കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.വി.വിനേഷ് കുമാര്‍, മിഷന്‍ ശക്തി ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് ആന്‍സി വിജിന എന്നിവര്‍ സംസാരിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ഡിസംബര്‍ 10 വരെ നടത്തും. ലിംഗ വിവേചനം, സ്ത്രീധന നിരോധനം, ഗാര്‍ഹിക പീഡനം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍ എന്നിവയടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള റാലി സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്തു.

No comments