കാർഷിക രംഗത്ത് പുത്തൻ വിപ്ലവം തീർക്കാൻ ബളാൽ ചുള്ളിയിലെ യുവ കർഷകൻ
വെള്ളരിക്കുണ്ട് : കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ബളാൽ ചുള്ളിയിലെ യുവകർഷകൻ പി.സി.ബിനോയ്. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ച് (ഐ.സി.എ.ആർ ) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് ( ഐ.ഐ.എച്ച്.ആർ ) വികസിപ്പിച്ചെടുത്ത മിശ്രിതത്തിന്റെ നിർമാണ ആശയവും ഫോർമുലയും ലൈസൻസും കരസ്ഥമാക്കിയ കേരളത്തിലെ ആദ്യ കർഷകനാവുകയാണ് ബിനോയ്. സസ്യങ്ങൾക്ക് ആവശ്യമായ എല്ലാ പോഷക മൂലകങ്ങളും അടങ്ങിയ സന്തുലിത സസ്യ പോഷക ദ്രാവക മിശ്രിതമാണ് അർക്കാ സസ്യ പോഷക റാസ്. സസ്യങ്ങൾക്ക് ആവശ്യമായത് 18 മൂലകങ്ങളാണ്. ഈ മിശ്രിതം തളിക്കുന്നതോടെ മൂലകങ്ങൾ സസ്യങ്ങൾക്ക് ആവശ്യമായ അളവിൽ ആഗികരണം ചെയ്യാൻ കഴിയും. ഇത് സസ്യങ്ങളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയോ ഇലകളിൽ തളിക്കുകയോ ചെയ്യാം. കാർഷിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് കരുതുന്ന മിശ്രിതം ഹൈഡ്രോപോണിക് ഉൾപ്പെടെയുള്ള കൃഷി രീതികൾക്ക് ആവശ്യമായ സസ്യ പോഷകം കൂടിയാണ്.
കള്ളാറിൽ നടന്ന നിസർഗ്ഗ 2023 കിസാൻ മേളയിൽ അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ തുളസി ചെങ്ങാട്ട്, കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന് ചുള്ളിഫെർട്ട്- അർക്കാ സസ്യ പോഷക് നൽകി ആദ്യവിൽപ്പന നിർവഹിച്ചു.
No comments