Breaking News

കപ്പല്‍ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു: ഉദുമ സ്വദേശിയായ നിധീഷ് ആണ് മരിച്ചത്



പാലക്കുന്ന് : കപ്പല്‍ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു.  എരോല്‍ കല്ലട ഗംഗാധരന്റെയും നാരായണിയുടേയും മകന്‍ നീഥിഷ് (31) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ടി വി യില്‍ ക്രിക്കറ്റ് കളി കണ്ടു കൊണ്ടിരിക്കെ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല . ഭാര്യ: ഷിജിന . മകന്‍ : റത്വിക്. സഹോദരന്‍ : നവീന്‍കുമാര്‍


No comments