Breaking News

കുഞ്ഞുങ്ങൾക്കൊപ്പം ശിശുദിനം ആഘോഷിച്ച് പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം


പരപ്പ : പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ നൂറ്റിമുപ്പത്തിനാലാം ജന്മ വാർഷിക ദിനം പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം കുഞ്ഞുങ്ങൾക്കൊപ്പം ആഘോഷമാക്കി. പ്രതിഭാനഗർ,മാളൂർകയം, പട്ളം അങ്കണവാടികളിലെ കുഞ്ഞുങ്ങൾക്ക് പായസവും സമ്മാനങ്ങളും ഫോറം പ്രവർത്തകർ വിതരണം ചെയ്തു.  ശിശുദിന റാലിയും കലാപരിപാടികളും ഇന്നത്തെ ദിവസത്തെ ഏറെ സന്തോഷമുള്ളതാക്കി. വളർന്നുവരുന്ന തലമുറയ്ക്ക് ഒരു വഴിവിളക്കായി ചാച്ചാജിയുടെ സ്മരണകൾ, ഇന്ത്യയെന്ന ആശയം ഉള്ളിടത്തോളം നിലനിൽക്കും....

No comments