ബളാൽ പഞ്ചായത്തിലെ ഇടത്തോട് അംഗൻവാടിയിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
പരപ്പ: ബളാൽ പഞ്ചായത്തിലെ ഇടത്തോട് അംഗൻവാടിയിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അംഗൻവാടി വർക്കർ നാരായണി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ALMSC മെമ്പർ അനിൽ ജോൺസൺ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജോസഫ് വർക്കി കളരിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജെ പി എച്ച് എൻ ലത, സായംപ്രഭ കെയർ ഗിവർ ഗീത, ആശാവർക്കർ സുലോചന എന്നിവർ സംസാരിച്ചു. അംഗൻവാടി ഹെൽപ്പർ പ്രീതി വിജയൻ ചടങ്ങിന് നന്ദി പറഞ്ഞു.
ശിശുദിന റാലി, കുട്ടികളുടെ വിവിധ കലാപരിപാടികൾ, മാജിക് പാർട്ണേഴ്സിന്റെ മാജിക് ഷോ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. ശിശുദിനത്തോടനുബന്ധിച്ച് നടന്ന കായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടികൾ പങ്കെടുത്ത മുഴുവൻ പേർക്കും പായസവിതരണവും നടന്നു
No comments