Breaking News

വെസ്റ്റ് എളേരി ഗവ. (വനിത) ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ് നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ ഒഴിവ്


കംപ്യൂട്ടര്‍ അധ്യാപക ഒഴിവ്


എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കാസര്‍കോട് ഉപകേന്ദ്രത്തില്‍ കംപ്യൂട്ടര്‍ അധ്യാപക ഒഴിവ്. യോഗ്യത  ബി.ടെക് (കംപ്യൂട്ടര്‍ സയന്‍സ്)/ എം.സി.എ / എം.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ് ), ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. ഇന്‍ഹൗസ് ട്രെയിനി തസ്തികയിലേക്ക് പി.ജി.ഡി.സി.എ (എല്‍.ബി.എസ്) യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം നവംബര്‍ 17ന് രാവിലെ 10.30ന് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സില്‍. ഫോണ്‍ 04994 221011 , 9809803022.


ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്


വെസ്റ്റ് എളേരി ഗവ. (വനിത) ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവ്. യോഗ്യത ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജിയില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ എന്‍.ടി.സി / എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും. ഈഴവ / ബിലവ / തീയ്യ കാറ്റഗറിയില്‍ ഉള്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 17ന് രാവിലെ 11ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഈ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ ഇല്ലെങ്കില്‍ മറ്റുള്ളവരെ പരിഗണിക്കും. ഫോണ്‍ 0467 2341666.


ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്


നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്. അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ അംഗീകൃത ഡി.എം.എല്‍.ടി / ബി.എസ്.സി എം.എല്‍.ടി യോഗ്യതയുള്ളവരായിരിക്കണം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. അഭിമുഖം നവംബര്‍ 18ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍ 0467 2241888.


അധ്യാപക ഒഴിവ്


മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ കൊമേഴ്‌സ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോട് കൂടി ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. നെറ്റ് ഉള്ളവര്‍ ഇല്ലെങ്കില്‍ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 22ന് ബുധനാഴ്ച്ച രാവിലെ 10.30ന് കാഞ്ഞിരപ്പൊയിലുള്ള കോളേജില്‍ എത്തണം. ഫോണ്‍ 0467 2240911, 9447070714.

No comments