Breaking News

പാടിയും പറഞ്ഞും.. പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു


പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വയോജന ക്ഷേമത്തിനും സംരക്ഷണത്തിനും വീടുകളിൽ ഒറ്റപ്പെടുന്ന മുതിർന്ന പൗരൻമാരുടെ മാനസികോല്ലാസത്തിനും സമപ്രായക്കാരുമായി ഇടപെടാൻ അവസരമൊരുക്കുകയും വിനോദം വിജ്ഞാനം വിശ്രമം ആരോഗ്യപരിചരണം എന്നീ ലക്ഷ്യത്തോടെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് 

വയോജന പകൽ  പരിപാലന കേന്ദ്രങ്ങളിൽ വയോജന സംഗമം  സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി

അജിത്ത്കുമാർ ഇ തമ്പാൻ നായർ, വി സുധാകരൻ എൻ.കെ ഭാസ്കരൻ 

മനോഹരൻ എന്നിവർ പ്രസംഗിച്ചു. വി.കുമാരൻ നന്ദിയും പറഞ്ഞു. കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് അറുകര പാടിയും പറഞ്ഞും ഇത്തിരി നേരം പരിപാടി അവതരിപ്പിച്ചു. വയോജനങ്ങൾക്ക് സാമൂഹ്യ നീതി വഴി നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് ശിശു വികസന പദ്ധതി ഓഫീസർ ജയശ്രീ പി.കെ ക്ലാസ്സെടുത്തു. വയോജനങ്ങളുടെ മാനസികാരോഗ്യം എന്ന വിഷയത്തെ കുറിച്ച് സൈക്കോ സ്കൂൾ കൗൺസിലർ അജിത പി. ക്ലാസ്സ് എടുത്തു.  വയോജനങ്ങൾക്കായി നടത്തിയ

ആയുർവേദ മെഡിക്കൽ ക്യാമ്പ് കാട്ടിപൊയിൽ ഗവ ആയൂർവേദ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ. ഡോ. ഹിമ എന്നിവർ നേതൃത്വം നൽകി

തുടർന്ന് വയോജനങ്ങൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

No comments