ബസ് കണ്ടക്ടറായ 27 കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ഭീമനടി കാക്കടവ് സ്വദേശിയാണ്
വെള്ളരിക്കുണ്ട് : സ്വകാര്യ ബസ് കണ്ടക്ടറായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഭീമനടി കാക്കടവ് കളങ്ങരയിലെ കെ.എൻ. ജോസഫിന്റെ മകൻ കെ.ജെ.ജോസഫ് 27 ആണ് മരിച്ചത്. യാത്രാ ബസിന്റെ കണ്ടക്ടറായിരുന്നു.
ഇന്നലെ രാത്രി വീട്ടിൽ വെച്ച് കുഴഞ്ഞു വീണ ജോസഫിനെ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും പുലർച്ചെ മരിച്ചു. ചിറ്റാരിക്കാൽ എസ്.ഐ അരുണൻ പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി
No comments