ഭീമനടിയിൽ വിഭിന്ന ശേഷി കുട്ടികളുടെ കായിക മേള ; സല്യൂട്ട് സ്വീകരിച്ച് മുൻ ഇന്ത്യൻ വോളിബോൾ താരം അഞ്ജു ബാലകൃഷ്ണൻ
ഭീമനടി : ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ചിറ്റാരിക്കാൽ ബി ആർ സി ഭിന്നശേഷി കുട്ടികൾക്കായി ഭീമനടിയിൽ സംഘടിപ്പിച്ച ഇൻക്ലൂസീവ് സ്പോർട്സിൽ കുട്ടികൾ നടത്തിയ മാർച്ച് പാസ്റ്റിന് പ്രശസ്ത വോളിബോൾ താരമായ അഞ്ജു ബാലകൃഷ്ണൻ സല്യൂട്ട് സ്വീകരിച്ചു.വിമല എ എൽ പി സ്കൂൾ ഭീമനടി ആതിഥ്യമരുളി ഭീമനടി പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന കായിക മേളയിലെ വിജയികൾക്ക് വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മോഹൻ സമ്മാനദാനം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഇസ്മായിൽ,വാർഡ് മെമ്പർ രാജീവൻ ,ചിറ്റാരിക്കാൽ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ഉണ്ണിരാജൻ എന്നിവർ സംസാരിച്ചു.ബി ആർ സി യിലെ സ്പെഷ്യൽ എജുക്കേറ്റർമാർ ,സ്പെഷ്യലിസ്റ്റ് അധ്യാപകർ,സി ആർ സി കോഡിനേറ്റർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
No comments