Breaking News

ബളാൽ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ മരുതുംകുളം എഡിഎസ് ഇലക്കറി ഫെസ്റ്റ് നടത്തി


ബളാൽ : ബളാൽ  ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസിൽ വാർഡ് 4 മരുതുംകുളം  എഡിഎസ് - ഫുഡ് ന്യൂട്രീഷ്യൻ , ഹെൽത്ത് വാഷ് പ്രോഗ്രാമിന്റെ ഭാഗമായി  നടത്തിയ ഇലക്കറി  ഫെസ്റ്റ് ബളാൽ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി  സന്ധ്യ ശിവൻ, ശ്രീ അലക്സ് നെടിയകാല, ശ്രീ രാഘവൻ,ADS പ്രസിഡന്റ്‌ ഷിജി തോമസ്, സെക്രട്ടറി ശോഭ  അജി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഔക്സിലറി ഗ്രൂപ്പ്‌ പ്രസിഡന്റ്‌ ജിൻസി മാത്യു, അംഗനവാടി  ടീച്ചർ മാർ, ആശ വർക്കർ,എല്ലാ ഗ്രൂപ്പിലെയും കുടുംബശ്രീ പ്രതിനിധികൾ,  ബാലസഭ  പ്രതിനിധികൾ, വയോജനസഭ  പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു. വിഷരഹിതമയത്തും പോഷക സമ്പുഷ്ടവും പ്രകൃതിദത്ത വുമായ 28 ഇനം  ഇലക്കറികൾ ഫെസ്റ്റിൽ ഉൾപ്പെടുത്തി.

No comments