Breaking News

വെളളരിക്കുണ്ട് വൈ എം സി എ ആതിഥ്യമരുളുന്ന ക്രിസ്മസ് കരോൾ ഗാന മത്സരം "ജിംഗിൾ ബെൽസ്" ഡിസംബർ 22ന്


വെള്ളരിക്കുണ്ട് : വൈ എം സി എ വെള്ളരിക്കുണ്ടിന്റെ നേതൃത്വത്തിൽ അഞ്ചാമത് കണ്ണൂർ കാസർകോട് ജില്ലാ തല ഓപ്പൺ ക്രിസ്മസ് കരോൾ ഗാന മത്സരം "ജിംഗിൾ ബെൽസ്" ഡിസംബർ 22ന് വൈകുന്നേരം 5 മുതൽ വെള്ളരിക്കുണ്ട് ടൗണിൽ വച്ച് നടത്തും.  ഒന്നാം സമ്മാനം മാതാ ബിൽഡേഴ്സ് സ്പോൺസർ ചെയ്യുന്ന12000 രൂപ ക്യാഷ് പ്രൈസ്.  രണ്ടാം സമ്മാനം സി.ജെ ബിൽഡ് വെയർ സ്പോൺസർ ചെയ്യുന്ന 8000 രൂപ ക്യാഷ് പ്രൈസ്. മൂന്നാം സമ്മാനം ബ്രൈറ്റ് ഇലക്ട്രിക്കൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് പ്രൈസ് 5000 രൂപ . ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്കാണ് അവസരം. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനം നൽകും.. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക. 8281221098 , 9061822468

No comments