Breaking News

മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് അപകടത്തിൽപ്പെട്ടു ഉപ്പള പത്വാടി സ്വദേശി സവാദ് പിടിയിൽ


കാസർഗോഡ് : മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉപ്പള പത്വാടി സ്വദേശി സവാദിനെയാണ് മഞ്ചേശ്വരം അഡീഷണല്‍ എസ്ഐ നിഖിലിന്റെയും സംഘത്തിന്റെയും പിടിയിലായത്. ഉപ്പള ടൗണിലെ സ്വകാര്യ ഹോട്ടലിന് പിറകില്‍ നിര്‍ത്തിയിടാറുള്ള സ്വകാര്യ വ്യക്തിയുടെ ആംബുലന്‍സാണ് വെള്ളിയാഴ്ച്ച സന്ധ്യയോടെ പ്രതി മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. കര്‍ണാടകയിലേക്ക് കൊണ്ടുപോകുന്നതിനിടെ മഞ്ചേശ്വരം ബഡാജെയില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മതിലില്‍ ഇടിക്കുകയായിരുന്നു.


No comments